കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭചന ചര്‍ച്ചയില്‍ തീരുമാനമായില്ല; പൂഞ്ഞാറും കുട്ടനാടും വിട്ടുകൊടുക്കില്ലെന്ന് കെഎം മാണി

തിരുവനന്തപുരം: കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് (എം) സീറ്റ് വിഭചന ചര്‍ച്ചയില്‍ തീരുമാനമായില്ല. ഒരു സീറ്റെങ്കിലും അധികം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് നിര്‍ബന്ധം പിടിച്ചതോടെയാണ് വീണ്ടും ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. പൂഞ്ഞാറും കുട്ടനാടും വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്ന് ഇന്നു ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്ത് മന്ത്രി പി.ജെ.ജോസഫിന്റെ വസതിയിലായിരുന്നു യോഗം നടന്നത്.
ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗവും തിരുവനന്തപുരത്ത് ചേരുന്നുണ്ട്. പാര്‍ട്ടിക്കു ലഭിച്ച സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകളും ഇന്നു നടക്കും. സീറ്റ് ആര്‍ക്കൊക്കെയെന്നതും തര്‍ക്കമുള്ള സീറ്റുകളിലെ കാര്യവും തീരുമാനിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയെ ചുമതലപ്പെടുത്താനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി യുഡിഎഫില്‍ ഇന്നു നിര്‍ണായക സീറ്റ് ചര്‍ച്ചകളാണ് നടക്കുന്നത്. കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ ഭാരവാഹി യോഗവും തിരുവനന്തപുരത്ത് നടക്കും. ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാറുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തിയശേഷം ചര്‍ച്ച നടത്തും.

© 2024 Live Kerala News. All Rights Reserved.