ഭീകരവാദികളുടെ പിടിയിലായ മലയാളി വൈദികനെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി; യമനില്‍ 16 കന്യാസ്ത്രീകളെ ഉള്‍പ്പെടെ വെടിവെച്ച് കൊന്നശേഷമാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്

സന: ഭീകരവാദികളുടെ പിടിയിലായ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാളിനെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി. വൈദികന്‍ ഭീകരുടെ പിടിയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ഈ മാസം നാലിനാണ് ടോം ഉഴുന്നാളിനെ തോക്ക് ധാരികള്‍ തട്ടിക്കൊണ്ട് പോയത്. ദുഖ വെള്ളിയാഴ്ച ദിവസം ഫാദര്‍ ടോമിനെ കുരിശില്‍ തറയ്ക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ടോമിനെ തട്ടിക്കൊണ്ട് പോയത് യെമന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. മാര്‍ച്ച് നാല് ഏഡനിലെ വൃദ്ധ സദനത്തില്‍ നിന്നാണ് ഫാ. ടോമിനെ നാല് ആയുധ ധാരികള്‍ തട്ടിക്കൊണ്ട് പോകുന്നത്. ഇവര്‍ നാല് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ വെടിവച്ച് കൊന്ന ശേഷമാണ് ടോംമിനെ തട്ടിക്കൊണ്ട് പോയത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകര സംഘടനയും ഏറ്റെടുത്തിരുന്നില്ല. ബാംഗ്ലൂര്‍ സെലേഷ്യന്‍ സഭ അംഗമായിരുന്നു ടോം. ടോമിനെ തട്ടിക്കൊണ്ട് പോയി എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും അത് ഭീകര സംഘടനകള്‍ എന്ന് സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഭീകര സംഘടന തന്നെയാണ് ടോമിനെ തട്ടിക്കൊണ്ട് പോയതെന്നാണ് പുതിയ വിവരം. അദേഹത്തെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.