ബിസിസിഐയുടെ വിലക്ക് നീക്കാമെന്ന കാര്യത്തില്‍ ബിജെപിയുടെ ഉറപ്പ് കിട്ടിയില്ല; ഇനി രാഷ്ട്രീയത്തില്‍ സജീവമാകും; മത്സരിക്കാനുള്ള തീരുമാനം വ്യക്തിപരമെന്നും ക്രിക്കറ്റ് താരം ശ്രീശാന്ത്

ന്യൂഡല്‍ഹി: ബിസിസിഐയുടെ വിലക്ക് നീക്കാമെന്ന കാര്യത്തില്‍ ബിജെപിയുടെ ഉറപ്പ് ലഭിച്ചില്ലെന്നും മത്സരിക്കാനുളളത് വ്യക്തിപരമായ തീരുമാനമാണെന്നും ക്രിക്കറ്റ് താരം ശ്രീശാന്ത് വ്യക്തമാക്കി. നേതാക്കളായ മോഡി, അമിത് ഷാ ഇവരെല്ലാവരും കൂടി തീരുമാനം എടുത്തു. ഏതു സീറ്റില്‍ മത്സരിക്കാനും താന്‍ തയ്യാറാണെന്ന് അപ്പോള്‍ അറിയിച്ചു. തുടര്‍ന്നാണ് തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം ഉറപ്പിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു. ഇനി രാഷ്ട്രീയത്തില്‍ സജീവമാകും. പക്ഷേ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കില്ല. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചകളെ തുടര്‍ന്ന് ശ്രീശാന്ത് ബിജെപി അംഗത്വം സ്വീകരിച്ചു. തുടര്‍ന്ന് ശ്രീശാന്തും, ഭീമന്‍രഘുവും അടക്കം 51 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പുറത്തുവിട്ട രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ 22 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു

© 2024 Live Kerala News. All Rights Reserved.