ഭഗത് സിംഗിനെ തൂക്കിക്കൊല്ലാന്‍ ഉത്തരവിട്ട എലിസബത്ത് രാജ്ഞി മാപ്പ് പറയണം; ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ കാണാന്‍ പാക് മനുഷ്യാവകാശപ്രവര്‍ത്തകരുടെ തീരുമാനം

ലാഹോര്‍: വിപ്ലവകാരിയും സ്വാതന്ത്ര സമരസേനാനിയുമായ ഭഗത് സിംഗിനെ തൂക്കികൊല്ലാന്‍ ഉത്തരവിട്ട എലിസബത്ത് രാജ്ഞി മാപ്പ് പറയണമെന്ന് കാണിച്ച്
ഭഗത് സിംഗ് ഫൗണ്ടേഷന്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ കാണാന്‍ തീരുമാനിച്ചു. അദേഹത്തിന്റെ പിന്‍തലമുറക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
ഭഗത് സിംഗ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ വിവിധ പരിപാടികള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തി.ആദ്യ ആനുസ്മരണ പരിപാടി നടന്നത് ഭഗത് സിംഗിന്റെ ജന്മദേശമായ ഫൈസലാബാദിലെ ബംഗാചക്കിലായിരുന്നു. നിരവധി പേര്‍ സ്മരണ പുതുക്കാന്‍ വേണ്ടി ഇവിടെയെത്തിയിരുന്നു. ബ്രീട്ടീഷ് ഗവര്‍മെന്റിനെതിരെ ഇക്കാര്യത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും അവര്‍ പറഞ്ഞു. തീവ്രവാദികളുടെ ഭീഷണികള്‍ക്കിടയിലായിരുന്നു പാകിസ്ഥാനില്‍ പരിപാടികള്‍ നടന്നത്. ഭഗത് സിംഗിന്റെ രക്തസാക്ഷി ദിനം ആചരിക്കുന്നതിനെതിരെ പാകിസ്ഥാനിലെ ഒട്ടുമിക്ക ഭീകരവാദസംഘടനകളും ഭീഷണി മുഴക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.