സംവിധായകന്‍ അലി അക്ബര്‍ കൊടുവള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥി; രാഹുല്‍ ഈശ്വറും സീറ്റ് സംഘടിപ്പിച്ചു; സുരേഷ് ഗോപി പട്ടികയിലില്ല

കൊച്ചി: പ്രമുഖ സിനിമാ സംവിധായകന്‍ അലി അക്ബര്‍ കൊടുവള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. രാഹുല്‍ ഈശ്വറും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയെങ്കിലും മണ്ഡലം തീരുമാനമായില്ല. അതേസമയം നടന്‍ സുരേഷ് ഗോപി പട്ടികയിലില്ല. പ്രകാശ് ബാബു ബേപ്പൂരിലും ബി ഗോപാലകൃഷ്ണന്‍ തൃശൂരിലും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടി. ബിജെപിയുടെ രണ്ടാം ഘട്ട പട്ടികയാണ് ഇന്ന് പുറത്തുവന്നത്. തിരുവനന്തപുരം സീറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. എന്നാല്‍ മണ്ഡലം തീരുമാനമായിട്ടില്ല. വത്സന്‍ തില്ലങ്കരി മത്സരിക്കില്ലെന്നും വിവരമുണ്ട്. ബിജെപി അന്തിമ സ്ഥാനാര്‍ഥി പട്ടിക ശനിയാഴ്ച പുറത്തുവിടുമെന്നാണ് വിവരം

© 2024 Live Kerala News. All Rights Reserved.