വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വന്‍ സ്‌ഫോടകശേഖരം പിടികൂടി; പൊലീസ് അന്വേഷണം തുടങ്ങി

തൃശൂര്‍: അരിമ്പൂരില്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വന്‍ സ്‌ഫോടകശേഖരം പിടികൂടി. അരിമ്പൂര്‍ സ്വദേശി പുത്തൂക്കാരന്‍ ബിജുവിന്റെ വീട്ടില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. രണ്ടായിരത്തോളം ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഡിറ്റനേറ്ററുകള്‍, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ പൊലീസ് പിടികൂടിയിട്ടുണ്ട്. പാറമടക്ക് വേണ്ടിയാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്നാണ് ബിജു പൊലീസിന് മൊഴി നല്‍കിയത്. സ്‌ഫോടകവസ്തുക്കള്‍ അനധികൃതമായി എത്തിച്ചത് എവിടെനിന്നാണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.