ശിവസേന നേതാവ് ബാല്‍താക്കറെയെ കൊലപ്പെടുത്താന്‍ ലഷ്‌കര്‍ ഇ ത്വയിബ പദ്ധതിയിട്ടു; ദൗത്യം ഏല്‍പ്പിക്കപ്പെട്ടയാള്‍ പിടിയാലയതാണ് താക്കറെ രക്ഷപ്പെടാന്‍ കാരണമെന്നും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി

മുംബൈ: ശിവസേന നേതാവായിരുന്ന ബാല്‍ താക്കറെയെ കൊലപ്പെടുത്താന്‍ പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബ പദ്ധതിയിട്ടിരുന്നതായും ദൗത്യം ഏല്‍പ്പിക്കപ്പെട്ട ആള്‍ പൊലീസ് പിടിയിലായതാണ് താക്കറെ രക്ഷപ്പെട്ടതെന്നും മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി.
ശ്രമം നടത്തിയിരുന്നതായി പദ്ധതി നടപ്പിലാക്കുന്നതിനു മുന്‍പുതന്നെ യുഎസില്‍ തടവില്‍ കഴിയുന്ന ഹെഡ്‌ലി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു മുംബൈ കോടതിയിലെ ക്രോസ് വിസ്താരത്തില്‍ പങ്കെടുക്കുന്നത്. ലഷ്‌കറെ ത്വയിബ നേതാവായ സാജിദ് മിറിന്റെ നിര്‍ദേശപ്രകാരം മുംബൈയിലെ ശിവസേന ഭവനില്‍ രണ്ടു തവണ സന്ദര്‍ശിച്ചു. പാക്ക് ആസ്ഥാനമായുള്ള ഭീകരസംഘടനയ്ക്കു സംഭാവന നല്‍കിയിരുന്നതായി ഹെഡ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു. മുംബൈ ഭീകരാക്രമണ കേസില്‍ 35 വര്‍ഷത്തെ ജയില്‍ശിക്ഷ യുഎസില്‍ അനുഭവിക്കുകയാണ് ഹെഡ്‌ലി. 2008 നവംബര്‍ 26നായിരുന്നു മുംബൈ ഭീകരാക്രമണം. 166 പേരാണ് അന്നു കൊല്ലപ്പെട്ടത്. ജീവനോടെ പിടികൂടിയ ഭീകരന്‍ അജ്മല്‍ കസബിനെ പിന്നീടു തൂക്കിക്കൊന്നു.

© 2024 Live Kerala News. All Rights Reserved.