നിങ്ങള്‍ക്കെന്നെ തളര്‍ത്താന്‍ കഴിയില്ല; ഇടതുപക്ഷരാഷ്ട്രീയത്തോടാണ് എന്നും കൂറ് കാണിച്ചത്; വിമര്‍ശനങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തക വീണജോര്‍ജ്ജ് മറുപടി നല്‍കുന്നു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്‍മുള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പറഞ്ഞുകേള്‍ക്കുന്ന വീണജോര്‍ജ്ജ് വിമര്‍ശകള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി രംഗത്തെത്തി. ഫെയ്‌സ്ബുക്കില്‍ ഇതുസംബന്ധിച്ച് തന്റെ നിലപാട് പത്രക്കുറിപ്പ് രൂപത്തിലാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. വര്‍ഗീയ ശക്തികള്‍ക്കെതിരെയും വര്‍ഗീയ ധ്രുവീകരണത്തിനുമെതിരെ ശബ്ദിക്കുന്ന തന്നെ ഒരു പ്രത്യേക വിഭാഗത്തിന്റെ ആളായി മുദ്രകുത്താനാണ് ശ്രമം. 15 വര്‍ഷത്തോളമായി മാധ്യമപ്രവര്‍ത്തകയായി ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. സഭാതലപ്പത്താണ് എന്റെ ഭര്‍ത്താവെന്നിരിക്കെ ഞാനെങ്ങനെയൊരു മതവിഭാഗത്തിന്റെ പ്രതിനിധിയാകുമെന്നും ഇവര്‍ ചോദിക്കുന്നു.ഒരു സ്ത്രീക്ക് ലഭിക്കുന്ന പരിഗണന അവളുടെ കുടുംബാംഗങ്ങളുടെ പ്രവര്‍ത്തനമേഖലകളിലെ സ്വാധീനംകൊണ്ടാണെന്ന് പറയുന്നതിലെ സ്ത്രീവിരുദ്ധത തിരിച്ചറിയാനുള്ള ബോധം വിമര്‍ശകര്‍ക്കുണ്ടാകണമെന്നും വീണയുടെ പോസ്റ്റിലുണ്ട്.

വീണ ജോര്‍ജിന്റെ എഫ്ബി പോസ്റ്റ്….

11694917_955897181147831_969109391234336975_n

© 2024 Live Kerala News. All Rights Reserved.