മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്തുതുപ്പുമെന്ന് ഭീഷണിപ്പെടുത്തിയ മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ഗൗരവമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്

തിരുവനന്തപൂരം: മാധ്യമപ്രവര്‍ത്തകയായ സിന്ധുസൂര്യകുമാറിന്റെ മുഖത്തുതുപ്പുമെന്ന് പ്രസംഗിച്ചതിനു സംവിധായകന്‍ മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് കേസെടത്തു. ഐപിസി 354(എ), 500, 501 വകുപ്പുകള്‍ പ്രകാരവും കേരള പൊലീസ് ആക്ട് 120(0) പ്രകാരം ഗൗരവമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണു കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് ഇത്തരത്തില്‍ മേജര്‍ രവി പ്രസംഗിച്ചത്. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നു രവി തനിക്കെതിരെ കെട്ടുകഥ പ്രചരിപ്പിച്ചു ശാരീരിക ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്നും സ്ത്രീ എന്ന അന്തസ് ഇല്ലാതാക്കുന്ന തരത്തില്‍ പരസ്യമായി അപമാനിച്ചെന്നും കാണിച്ചു മാധ്യമപ്രവര്‍ത്തക, തിരുവനന്തപുരം റേഞ്ച് ഐജി: മനോജ് ഏബ്രഹാമിനു പരാതി നല്‍കി. അതിന്റെ അടിസ്ഥാനത്തിലാണു കേസ് റജിസ്റ്റര്‍ ചെയ്തത്.

© 2024 Live Kerala News. All Rights Reserved.