ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയകാന്ത്; എഐഎഡിഎംകെ-ഡിഎംകെ-ബിജെപി-കോണ്‍ഗ്രസ് പാര്‍ട്ടികളെ മാറ്റി നിര്‍ത്തി തമിഴകത്ത് ചെറുകക്ഷികളുടെ കൂട്ടായ്മ രൂപപ്പെടുന്നു

ചെന്നൈ: ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ബദലായി നിയമസാഭാ തിരഞ്ഞെടുപ്പില്‍ അംഗത്തിനിറങ്ങുകയാണ് ജനക്ഷേമ പാര്‍ട്ടി മുന്നണി. വൈക്കോയുടെ എംഡിഎംകെ ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മുന്നണിയാണിത്. ഇതില്‍ വിജയകാന്ത് നയിക്കുന്ന ഡിംഎംഡികെകൂടി ചേര്‍ന്നതോടെ തമിഴകത്ത് പോരാട്ടം ശക്തമാകും.
കൂടാതെ പിഎംകെ, വിടുതലൈ സിര്‍ത്തൈകള്‍ ഉള്‍പ്പൈടെയുള്ള കക്ഷികളെയും ജനക്ഷേമ മുന്നണിയുടെ കൂടാരത്തിലേക്ക് കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. എംഡിഎംകെ നേതാവ് വൈക്കോയും ഇടത് പാര്‍ട്ടികളും നേതൃത്വം നല്‍കുന്ന ജനക്ഷേമ പാര്‍ട്ടിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഡിഎംഡികെ പ്രസിഡന്റ് വിജയകാന്ത് പറഞ്ഞു. വിജയകാന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുക. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് വിജയകാന്ത് നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ ചര്‍ച്ചയിലാണ് സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചത്. വിജയകാന്തുമായി സഖ്യമുണ്ടാക്കാന്‍ ബിജെപിയും ഡിഎംകെയും പരിശ്രമിച്ചിരുന്നു. എന്നാല്‍ ഭരണത്തില്‍ പങ്കാളിത്തം വേണമെന്ന വിജയകാന്തിന്റെ ആവശ്യം അംഗീകരിക്കാത്തതിനാല്‍ സഖ്യം നടന്നില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ 124 സീറ്റുകളില്‍ മത്സരിക്കാനാണ് ഡിഎംഡികെ തീരുമാനം. ബാക്കി സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് വീതിച്ചുനല്‍കും. ആകെ 234 സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്.

© 2024 Live Kerala News. All Rights Reserved.