തൃശൂരിലെ ഫ് ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രധാന പ്രതി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എ റഷീദ് കീഴടങ്ങി

പാലക്കാട്: തൃശൂര്‍ അയ്യന്തോളില്‍ ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മുന്‍ ബ്ലോക്ക് പ്രസിഡന്റ് വി.എ റഷീദാണ് പാലക്കാട് അതിവേഗ കോടതിയില്‍ കീഴടങ്ങിയത്. കൊലപാതകത്തിനു ശേഷം റഷീദ് ഒളിവിലായിരുന്നു. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച കെപിസിസി മുന്‍ സെക്രട്ടറി എം.ആര്‍ രാംദാസിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈമാസം രണ്ടിനാണ് ഷൊര്‍ണൂര്‍ സ്വദേശി സതീശന്‍ അയ്യന്തോളിലെ ഫ്‌ളാറ്റില്‍ വച്ച് കൊലചെയ്യപ്പെട്ടത്. കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനും തെളിവു നശിപ്പിച്ചതിനും കേസെടുത്ത രാംദാസിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാംദാസിന്റെ സഹായത്തോടെയാണ് ഒന്നാം പ്രതി റഷീദ് രക്ഷപ്പെട്ടത് പൊലീസ് കണ്ടെത്തിയിരുന്നു. അന്നുമുതല്‍ ഒളിവിലായിരുന്ന റഷീദാണ് ഇന്ന് കീഴടങ്ങിയത്.

© 2024 Live Kerala News. All Rights Reserved.