ബിജെപിയില്‍ താരപ്രഭ; രാജസേനന്‍ നെടുമങ്ങാടും കൊല്ലം തുളസി കുണ്ടറയിലും മത്സരിക്കും

തിരുവനന്തപുരം: നടനും സംവിധാനയകനുമായ രാജസേനന്‍ നെടുമങ്ങാടും കൊല്ലം തുളസി കുണ്ടറയിലും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. കരമന ജയനും പുഞ്ചക്കരി സുരേന്ദ്രനും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പാറശാല, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍നിന്നാണ് ഇരുവരും മല്‍സരിക്കുന്നത്. പ്രമുഖ പാര്‍ട്ടികള്‍ക്കെല്ലാം തന്നെ ചലച്ചിത്ര താരങ്ങള്‍ സ്ഥാനാര്‍ഥികളായുണ്ട്. കോണ്‍ഗ്രസിനുവേണ്ടി ജഗദീഷും സിദ്ധിഖും മല്‍സരിക്കുമെന്നും ഇടതുമുന്നണി സ്ഥാനാര്‍ഥികളായി മുകേഷും അശോകനും എത്തിയേക്കുമെന്നാണ് വാര്‍ത്തകള്‍. ഇവരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രാഥമിക ധാരണയായെന്നാണ് സൂചനകള്‍. ഇതിനു പിന്നാലെയാണ് താരങ്ങളെ പരീക്ഷിക്കാന്‍ ബിജെപിയും ഒരുങ്ങുന്നത്.

© 2024 Live Kerala News. All Rights Reserved.