കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച് ആര്‍എസ്എസുകാരിയായി പ്രവര്‍ത്തിക്കുന്നവരെ വേണ്ട; മാനന്തവാടിയില്‍ പി ജെ ജയലക്ഷ്മിക്കെതിരെ പോസ്റ്റര്‍

കല്‍പ്പറ്റ: മാനന്തവാടിയില്‍ പി ജെ ജയലക്ഷ്മിക്കെതിരെ പോസ്റ്റര്‍. കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച് ആര്‍എസ്എസുകാരിയായി പ്രവര്‍ത്തിക്കുന്നവരെ സ്ഥാനാര്‍ത്ഥിയായി ഇനി വേണ്ടെന്നും ജയലക്ഷ്മിയെ ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അനുവദിക്കില്ലെന്നുമാണ് പോസ്റ്ററില്‍ പറയുന്നു. സേവ് യൂത്ത് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മത്സരിക്കണമെങ്കില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ മതിയെന്നും പോസ്റ്ററുകളില്‍ പറയുന്നുണ്ട്. പി.കെ ജയലക്ഷ്മി വീണ്ടും മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.