എസ് ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി; അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ നിര്‍ദേശം

കൊച്ചി: മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയുടെ നീക്കം .മല്‍സരിക്കണം എന്നഭ്യര്‍ഥിച്ചു കൊണ്ട് ശ്രീശാന്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദേശമെത്തി. അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. മുംബൈയിലുള്ള ശ്രീശാന്ത് നാളെ തിരുവനന്തപുരത്ത് എത്തിയേക്കും. മല്‍സരിക്കുന്നതിനു ശ്രീശാന്ത് വിസമ്മതം അറിയിച്ചിട്ടില്ല. കുടുംബാംഗങ്ങളുമായി ആലോചിച്ചശേഷം മറുപടി നല്‍കാമെന്നാണ് അറിയിച്ചത്. തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലൊന്നില്‍ ശ്രീശാന്തിനെ മല്‍സരിപ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കും. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയുടെ അച്ഛന്‍ ഹിരേന്ദ്ര സിങ് ഷെഖാവത്തിന് മധ്യപ്രദേശിലെ ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്.

© 2024 Live Kerala News. All Rights Reserved.