ഒരു മിസ്ഡ് കോള്‍, പിന്നെ പ്രണയം, ഒടുവില്‍ കാമുകനൊപ്പം ഇറങ്ങിപ്പോക്ക്; ഇങ്ങനെ സൈബര്‍ ചതിക്കുഴിയില്‍ കഴിഞ്ഞവര്‍ഷം മാത്രം 575 വീട്ടമ്മമാര്‍ വീണു

തിരുവനന്തപുരം: ആദ്യം ഒരു മിസ്ഡ് കോള്‍ വരും, അത് വീണ്ടും പരിചയം പുതുക്കാന്‍ വിളിക്കും. പിന്നെയിത് തുടരും. പ്രണയത്തിലേക്ക് നീങ്ങും. ഒടുവില്‍ ഇറങ്ങിപ്പോക്ക്. 2015ല്‍ മാത്രം 575 വീട്ടമ്മമാര്‍ ഇങ്ങനെ കാമുകന്‍മാരോടൊപ്പം പോയതായി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ആണ് വെളിപ്പെടുത്തിയത്. സൈബര്‍ലോകത്തെ ചതിക്കുഴികള്‍ അവിശ്വസനീയ രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ യുവജനങ്ങളും വീട്ടമ്മമാരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാര്‍ ഇവാനിയോസ് കോളജില്‍, വനിതാ കമ്മിഷനും കോളജ് വിമന്‍സ്് ഗ്രീവന്‍സ് റിഡ്രസ്സല്‍ സെല്ലും സംയുക്തമായി സംഘടിപ്പിച്ച ലിംഗസമത്വവും സൈബര്‍ നിയമ ബോധവല്‍ക്കരണവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തീരെ ചെറുപ്രായത്തിലേ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ നമ്മുടെ നാട്ടില്‍ സൈബര്‍ തട്ടിപ്പിനിരയാകുന്നുണ്ട്. വീട്ടമ്മമാരും യുവാക്കളുമാണ്് ഏറ്റവും കൂടുതല്‍ ഇരയാകുന്നത്\. ബോധവല്‍ക്കരണത്തിന്റെ അഭാവവും ഐടി നിയമത്തിലെ പഴുതുകളും സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ടെന്ന്് അദ്ദേഹം പറഞ്ഞു. നേരില്‍ കാണുകപോലും ചെയ്യാത്തവരുമായാണ് കൂടുതല്‍ വീട്ടമ്മമാരും പ്രണയത്തിലാകുന്നത്. കുടുംബജീവിതത്തിലെ താളപ്പിഴകളാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നത്.

© 2024 Live Kerala News. All Rights Reserved.