തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിക്ക് സ്ഥലംമാറ്റം; സുപ്രധാന കേസുകളില്‍ ശക്തമായ നിലപാടെടുത്ത എസ് എസ് വാസന്‍ തലസ്ഥാനത്തേക്ക്

തൃശൂര്‍: സുപ്രധാന കേസുകളില്‍ ശക്തമായ നിലപാടെടുത്ത തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്എസ് വാസന് സ്ഥലം മാറ്റം. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലേക്കാണ് മാറ്റം. സോളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനായിരുന്നു ജഡ്ജി ഉത്തരവിട്ടത്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം. സാധാരണ പൗരനും വില്ലേജ് ഓഫിസര്‍ക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒരേ നീതിയാണു വേണ്ടത്. ഭരണഘടനയുടെ 14ാം വകുപ്പില്‍ ഇതു പറയുന്നുണ്ട്. അന്വേഷണം നടത്തേണ്ടതു വിജിലന്‍സിന്റെ പണിയാണ്. അത് ഏല്‍പ്പിക്കുന്ന പോസ്റ്റ്മാന്റെ കര്‍ത്തവ്യമാണു കോടതിയുടേത്. ആ ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നതെന്നും ജഡ്ജി എസ്എസ് വാസന്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.
വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിജിലന്‍സ് ജഡ്ജിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുകയായിരുന്നു. കൂടാതെ, ജഡ്ജിക്കെതിരെ ശവപ്പെട്ടിയുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തുകയും ചെയ്തു. ഇതിനു പിന്നാലെ വാസവന്‍ സ്വയം വിരമിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഇടപെട്ടതിനെ തുടര്‍ന്നു തീരുമാനം മാറ്റുകയായിരുന്നു. ഇത്തരം വിവാദങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വാസനെ സ്ഥലമാറ്റിയത്.

© 2024 Live Kerala News. All Rights Reserved.