കലാഭവന്‍ മണിക്ക് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്? ഡോ സുമേഷ് പറയുന്നതിനങ്ങനെ..

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം ദുരൂഹതകള്‍ ഒഴിയാതിരിക്കെ അദേഹത്തെ മരണം അമിത കീടനാശിനി അകത്ത് ചെന്നാണെന്ന് വ്യക്തമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ മണിയെ ചികിത്സിച്ച ഡോ. സുമേഷിന് പറയാനുള്ളത് ഇതാണ്..
ഞാന്‍ 11 മണിയോടെയാണ് പാഡിയില്‍ എത്തുന്നത്. കലാഭവന്‍ മണിയുടെ മാനേജര്‍ ജോബി ആണ് വിളിച്ചത്. മണിക്ക് ശാരീരിക അസ്വസ്ഥകളുണ്ടെന്ന് പറഞ്ഞായിരുന്നു വിളിച്ചത്. ഞാന്‍ ചാലക്കുടിയിലെ വീട്ടിലായിരുന്നു. പാഡിയിലെത്തിയപ്പോള്‍ മണിയുടെ ശാരീരിക നില വളരെ മോശമായിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. ആദ്യം കണ്ടത് മണി നിലത്ത് കിടക്കുന്നതായിരുന്നു. അടുത്ത് ചെന്നപ്പോള്‍ മൂത്രമൊഴിക്കണമെന്ന് പറഞ്ഞു. ബാത്ത്‌റൂമില്‍ പോയി. അസ്വസ്ഥനായി കാണപ്പെട്ടു. കുറച്ചു നേരം കഴിഞ്ഞ് എഴുന്നേറ്റിരുന്നു. ശ്വാസം വലിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഹൃദയമിടിപ്പ് കൂടിയിരുന്നു. വിയര്‍ത്തിരുന്നു. ശരീരം വിറക്കുന്നുണ്ടായിരുന്നു. രാവിലെ ബിയര്‍ കഴിച്ചപ്പോള്‍ രക്തം ഛര്‍ദ്ദിച്ചതായി വിപിന്‍ പറഞ്ഞു.

ആ സമയത്ത് മണി വീണ്ടും ഛര്‍ദ്ദിച്ചു. പരിശോധിച്ചപ്പോള്‍ അതില്‍ രക്തത്തിന്റെ അംശം ഉണ്ടായിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. ശരീരം ചൂടുപിടിക്കുന്നുവെന്ന് മണി പറഞ്ഞു. ഫാന്‍ തിരിച്ചു വെച്ചു. ശരീരത്തില്‍ വെള്ളമൊഴിച്ച് നിലത്ത് കിടന്നു. ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ ആദ്ദേഹം തയ്യാറായില്ല. ഈ സമയത്ത് അദ്ദേഹം ബാത്ത്‌റൂമിലേക്ക് എഴുന്നേറ്റ് പോയി. പോയി നോക്കിയപ്പോള്‍ ക്ലോസറ്റില്‍ രക്തമുണ്ടായിരുന്നു. കുറെ രക്തം കഴുകി കളഞ്ഞ അവസ്ഥയിലായിരുന്നു. സ്ഥിതി പിന്നെയും മോശമായി. തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിച്ചു. വാശിപിടിച്ചപ്പോള്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞ് പോകാം, അല്ലെങ്കില്‍ നാളെ പോകാമെന്ന് അദ്ദേഹം പറഞ്ഞു. അസുഖം വന്നാല്‍ ആര് പറഞ്ഞാലും കേള്‍ക്കാത്ത് സ്വഭാ്വം മണിക്കുണ്ടായിരുന്നു.

വീണ്ടും രക്തം ഛര്‍ദ്ദിച്ചപ്പോള്‍ സ്ഥിതി മോശമാകുന്നുവെന്ന് ബോധ്യമായി. ആ സമയത്ത് സെഡേഷന്‍ കൊടുത്ത് കൊണ്ടുപോവുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ഫസല്‍ എന്നൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും മണിയുടെ മാനേജര്‍ വിളിച്ചതനുസരിച്ച് വാഹനം വന്നു. അവിടെ നിന്നും മണിയെ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്റെ നിഗമനത്തില്‍, ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല് സിംടം ആയിരുന്നു. വിറയല്‍, വിയര്‍ക്കല്‍ ശ്വേോസ്വാഛാസത്തില്‍ തടസം എന്നിവയൊക്കെ ഉണ്ടാകും. കഴിഞ്ഞ 10-20 ദിവസമായി മണി നന്നായി മദ്യപിച്ചുരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ദിവസവും 5-10 ബോട്ടില്‍ ബിയര്‍ കുടിക്കുമായിരുന്നു. ആ ദിവസം മണി മദ്യം കഴിച്ചിരുന്നില്ല. അതിന്റെ വിത്ത്‌ഡ്രോവല്‍ സിന്‍ടം അദ്ദാഹത്തിനുണ്ടായിരുന്നു. മാത്രമല്ല, രക്തം നന്നായി ഛര്‍ദ്ദിച്ചപ്പോള്‍ മെഡിക്കല്‍ എമര്‍ജന്‍സിയാണെന്ന് മനസ്സിലായി. ഉടന്‍ തന്നെ അമൃത ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുമായി സംസാരിച്ച് സംവിധാനമൊരുക്കി. സംസാരിച്ച ഡോക്ടര്‍ ഇസ്മയില്‍ ലക്‌നൗവിലായിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് മാത്യുവിനെ ചുമതലപ്പെടുത്തി. മുറി ബുക്ക് ചെയ്തു. യാത്രയില്‍ ഇടയ്ക്ക് മണി സെഡേഷന്‍ വിട്ട് എണീറ്റു.

അദ്ദേഹം വെള്ളം ചോദിച്ചു. എന്‍ഡോസ്‌കോപ്പി ചെയ്യേണ്ടതുകൊണ്ട് വെള്ളം നല്‍കരുതെന്ന് അമൃതയില്‍ നിന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. വെള്ളം കുടിക്കാനാകില്ലെന്നു പറഞ്ഞപ്പോള്‍ അനുസരിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ആദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. വീല്‍ ചെയറും സ്ട്രക്ചറും കൊണ്ടുവന്നിട്ടും നടന്നു പൊയ്‌ക്കോളാം എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ നിര്‍ബന്ധപ്രകാരമാണ് ട്രേളിയില്‍ പോയത്. ആരും തിരിച്ചറിയാതാരിക്കാനായി അദ്ദേഹം മുഖം മറച്ചിരുന്നു. ഡോ. മാത്യു 10 മിനുട്ട് കൊണ്ട് എത്തി. എന്‍ഡോസ്‌കോപ്പി ചെയ്തു. പിന്നീട് ഐസിയുവിലേക്ക് മാറ്റി. മണിയുടെ ശരീരത്തില്‍ അസിഡിറ്റി കൂടിവരുന്നതായി അറിയിച്ചു.

സമഹമയവമ്മിാമിശ1
രാത്രി 11 മണിയോടെ വീണ്ടും മാത്യുവിന്റെ ഫോണ്‍ വന്നു. മെറ്റബോളിബിക് അബ്‌സോര്‍ഷനിലേക്ക് ശരീരം മാറുകയാണെന്ന് പറഞ്ഞു. മദ്യം, ചാരായം പോലുള്ള എന്തെങ്കിലും കഴിക്കാറുണ്ടോയെന്ന് ചോദിച്ചു. അത് എനിക്കറിയില്ലായിരുന്നു. ഞാന്‍ സുഹൃത്തുക്കളോട് ചോദിച്ചു. മണിക്ക് അങ്ങനെയൊരു സ്വഭാവമില്ലായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. മണി ചാരായം കുടിക്കില്ലെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിയര്‍ മാത്രമേ കുടിക്കാറുള്ളൂവെന്നും അവര്‍ പറഞ്ഞു. മാത്യുവിനോട് ഇക്കാര്യം പറഞ്ഞു. പിറ്റേന്ന് മാത്യുവിനെ വിളിച്ചപ്പോള്‍ മെറ്റബോളിക് അഡ്‌ടോസ്സും വന്നതിനെ തുടര്‍ന്ന് ഡയാലിസിസ് ചെയ്‌തെന്ന് പറഞ്ഞു. പിറ്റേന്ന് വീണ്ടും സ്ഥിതി മോശമായി. തുടര്‍ന്ന് ഡയാലിസിസി വീണ്ടും ചെയ്യണ്ട അവസ്ഥ വന്നു. ആ സമയത്ത് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാല്‍ ഡയാലിസിസ് ചെയ്യാനായില്ല.

മെറ്റബോളിക് അസ്‌ട്രോസസ്സിന്റെ മറ്റൊരു ഭാഗമാണ് ഹൃദയസ്തംഭനം. അന്ന് വൈകിട്ട് മാത്യുവിന്റെയടുത്ത് ചെന്നപ്പോള്‍ മാത്യു എന്നോട് മാത്രമായി സംസാരിച്ചു. മണിയുടെ രക്തത്തില്‍ മീഥെയ്ല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. എങ്ങനെ അത് സംഭവിച്ചുവെന്ന് ഞങ്ങളും ആലോചിച്ചു. ഉത്തരം കിട്ടാതെ അത് അവശേഷിച്ചു. വൈകിട്ട് 6 നും 6.30 നും ഇടയില്‍ ഹൃദയ സ്തംഭനം വന്നു. സിപിഐര്‍ കൊടുത്തെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. 7 മണിയോടെ മരണം സ്ഥിരീകരിച്ചു.
കഴിഞ്ഞ മെയ്മാസത്തില്‍, മണി മദ്യപാനം നിര്‍ത്തിയ സമയത്ത് അദ്ദേഹത്തെ അമൃത ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ട സഹചര്യമുണ്ടായിരുന്നു. അന്ന് മദ്യാപനം നിര്‍ത്തിയതിന്റെ വിഭ്രാന്തി ഉണ്ടായിരുന്നു. അന്ന് തന്നെ കരള്‍ രോഗമുണ്ടായിരുന്നുവെന്നും ഇനി മദ്യപിക്കരുതെന്നും അമൃതയിലെ ഡോക്ടര്‍ ഇസ്മയില്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ക്ലോര്‍ പെരിഫോസ് ശരീരത്തിലെത്തിയതിനെകുറിച്ച് എനിക്ക് അറിയില്ല. ഭക്ഷണത്തില്‍ ഉള്ള വിഷമല്ല ഇത്. അറിഞ്ഞോ അല്ലാതെയോ കഴികക്കണം. വിഷമാണെന്നറിയാത കഴിക്കുക, സ്വയം കഴിക്കുക, കൊലപാതകം ഈ മൂന്ന് സാധ്യതകളാണ് ഇതില്‍ ഉള്ളത്.
ഛര്‍ദ്ദിക്കല്‍ എല്ലാ തരത്തിലുള്ള കാര്യത്തിലും കണ്ടു. മീഥെയ്ല്‍ ആല്‍ക്കഹോള്‍, വിഷം കഴിക്കല്‍, മദ്യം ലഭിക്കാതിരിക്കല്‍ മൂന്ന് ഘട്ടത്തിലും ഛര്‍ദ്ദി ലക്ഷണം കാണാം. ആ സമയത്ത് രക്തം ഛര്‍ദ്ദിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. മണി മദ്യപിക്കുന്നയാളായതിനാലും, ലിവര്‍ സിറോസിസ് ഉണ്ടായിരുന്നതിനാലും ആ സമയത്ത് അതിനാണ് പ്രധാന്യം നല്‍കിയത്. ആ സമയത്ത് ഗുരുതര കരള്‍ രോഗമുണ്ടായിരുന്നതിനാല്‍ തുടര്‍ച്ചയായി മദ്യം കഴിച്ചതു കൊണ്ടുള്ള പ്രശ്‌നമായിരുന്നുവെന്നായിരുന്നു എന്റെ വിലയിരുത്തല്‍.

കടപ്പാട്: റിപ്പോര്‍ട്ടര്‍ ടിവി

© 2024 Live Kerala News. All Rights Reserved.