വെളിച്ചെണ്ണയിലും പാലിലും സര്‍വത്രമായം; 15 കമ്പനികളുടെ വെളിച്ചെണ്ണയും നാല് ബ്രാന്‍ഡ് പാലും നിരോധിച്ചു; പച്ചക്കറികളിലും പഴങ്ങളിലും മായം

കൊച്ചി: മായത്തില്‍ മുങ്ങുകയാണ് കേരളത്തിലെ ഭക്ഷ്യവസ്തുക്കള്‍. സംസ്ഥനത്ത് വിതരണം ചെയ്യുന്ന വെളിച്ചെണ്ണയിലും, പാലിലും വ്യാപകമായി മായം കലര്‍ത്തുന്നതായി കണ്ടെത്തി. ഇതേതുടര്‍ന്ന് 15 കമ്പനികളുടെ വെളിച്ചെണ്ണയും നാലു ബ്രാന്‍ഡ് പാലും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു. സംസ്ഥാനത്ത് വിറ്റഴിക്കുന്ന ബ്രാന്‍ഡഡ് വെളിച്ചെണ്ണകളുടെയും പാലിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ ലാബുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ആരോഗ്യത്തിന് ഹാനികരമായ പല വസ്തുക്കളും ഇവയില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയത്. വിവരവകാശരേഖയുടെ പിന്‍ബലത്തില്‍ ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. പച്ചക്കറികളിലും, പഴവര്‍ഗങ്ങളിലും മായം കലര്‍ത്തുന്നതായി ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നിരോധിച്ച കമ്പനികളുടെ വെളിച്ചെണ്ണയും പാലും വിറ്റാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
നിരോധിച്ച വെളിച്ചെണ്ണ കമ്പനികള്‍ ഇതൊക്കെയാണ്….

കൊച്ചിയിലെ കൊക്കോ സുധം, എടക്കര പത്തിരിപ്പാടത്ത് നിന്ന് ഉത്പാദിപ്പിക്കുന്ന കേര പ്ലസ്, ഇരിങ്ങാലക്കുടയിലെ കല്ലട പ്രിയം, കേര നന്‍മ, തൃശൂരിലെ കൊപ്രാനാട്, കോക്കനട്ട് നാട്, കോഴിക്കോട്ടെ കേരശ്രീ, വര്‍ക്കലയിലെ കേര നന്മ, രാമനാട്ടുകരയിലെ കേരം ഡ്രോപ്‌സ് പാലക്കാട് നിന്നും വരുന്ന ഗ്രീന്‍ കേരള, തിരുപ്പൂരില്‍ ഉത്പാദിപ്പിക്കുന്ന കേര സൂപ്പര്‍, രാമനാട്ടുകര പുതുക്കോട്ടെ കേരം ഡ്രോപ്‌സ്, മലപ്പുറത്തെ ബ്ലെയ്‌സ്, പത്തനംതിട്ടയിലെ പുലരി, ,

നിരോധിച്ച പാല്‍ കമ്പനികള്‍

മെയ്മ,ഹെരിറ്റേജ് പത്മനാഭ, ലയ മില്‍ക്ക് ജെഷ്മ മില്‍ക്ക്

© 2024 Live Kerala News. All Rights Reserved.