വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് സാധാരാണക്കാരന്റെ പ്രശ്‌നം മനസ്സിലാകില്ല; ഗണേഷ്‌കുമാറിനെതിരെ തുറന്നടിച്ച് ജഗദീഷ്; തിരഞ്ഞെടുപ്പ് കാലത്തെ സ്റ്റാര്‍വാര്‍ ഇങ്ങനെ

പത്തനാപുരം:വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചവര്‍ക്ക്് സാധാരാണക്കാരന്റെ പ്രശ്‌നം മനസ്സിലാകില്ലെന്ന് കെ ബി ഗണേഷ് കുമാറിനെ വിമര്‍ശിച്ച് നടന്‍ ജഗദീഷ് രംഗത്ത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും മുമ്പ് പത്തനാപുരത്ത് സിനിമാ നടന്‍ ജഗദീഷ് സജീവമണ്. കെ ബി ഗണേഷ്‌കുമാറിനെതിരെ ജഗദീഷ് തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായതോടെയാണ് പൊതുപരിപാടികളില്‍ പങ്കെടുത്ത് ജഗദീഷ് മണ്ഡലത്തില്‍ സാന്നിധ്യമറിയിക്കുന്നത്. രാഷ്ട്രീയ വേദികളിലേക്ക് എത്തും മുമ്പ് പത്തനാപുരത്തെ പൊതുപരിപാടികളിലും സ്‌കൂള്‍ വാര്‍ഷികങ്ങളിലും മുഖ്യാതിഥിയാണ് ജഗദീഷ്. പൊതുപരിപാടികളിലെ പ്രസംഗങ്ങള്‍ക്കിടെ എതിരാളിയായ കെ ബി ഗണേഷ്‌കുമാറിനെതിരെ ഒളിയമ്പുകളും ജഗദീഷ് തൊടുക്കുന്നുണ്ട്. രാഷ്ട്രീയ പരിപാടിയില്ലങ്കിലും ജഗദീഷെത്തുന്ന വേദികളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും തിരക്കാണ്. അതേസമയം എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഗണേഷ്‌കുമാര്‍ ഇവിടെ പ്രചാരണരംഗത്ത് സജീവമായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.