എം വി നികേഷ് കുമാറിനെതിരെ അഴീക്കോട് മണ്ഡലത്തില്‍ പടയൊരുക്കം; കൂത്തുപറമ്പിലെ രക്തസാക്ഷികളെ മറന്നുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ സിപിഎം അണികളില്‍ പ്രതിഷേധം

കണ്ണൂര്‍: കണ്ണൂരിന്റെ നായകനായിരുന്ന എം.വി രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം.വി നികേഷ് കുമാറിനെ അഴീക്കോട് മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ സിപിഎം അണികള്‍ പ്രതിഷേധത്തില്‍. അഞ്ച് ഡിവൈ എഫ് ഐ പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച കൂത്ത് പറമ്പ് വെടിവയ്പ്പിന് കാരണക്കാരനായ എംവിആറിന്റെ മകന സ്ഥാനാര്‍ഥിയാക്കരുതെന്നാണ് പ്രദേശിക വികാരം. കൂടാതെ ചാനല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് നികേഷ് കുമാറിനും ഭാര്യക്കുമെതിരെ കോടികളുടെ ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ തൊടുപുഴ പോലീസ് നികേഷിനും ഭാര്യക്കുമെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുക്കുകയും ചെയ്തു. കേസൊതുക്കാന്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെ ഇടപെട്ടതിലും സിപിഎമ്മിനുള്ളില്‍ പ്രതിഷേധമുണ്ട്. മണ്ഡലം രൂപം കൊണ്ട കാലമുതല്‍ ശക്തരായ സിപിഎം നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ ഇറക്കുന്നത് ഉചിതമല്ലെന്നാണ് അണികളുടെ വിലിയരുത്തല്‍. പാര്‍ട്ടി വോട്ടില്‍ എംവി രാഘവന്റെ മകനെ നിയമസഭയിലേക്കയക്കുന്നത് രക്തസാക്ഷികളോട് ചെയ്യുന്ന വഞ്ചനയാണെന്നും അണികള്‍ പറയുന്നു. കനിയങ്കത്തിന് അഴിക്കോടെത്തുന്ന എം വി നികേഷ് കുമാറിന് സിപിഎം സ്വീകരണം നല്‍കും. ഇതില്‍ സഹകരിക്കണോയെന്ന ആശയംകുഴപ്പവും നിലവില്‍ക്കുന്നുണ്ട്. ഔദ്യോഗികപക്ഷത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് നികേഷിനെ സ്ഥാനാര്‍ഥിയാക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി നിലവിലെ സിറ്റിംഗ് എംഎല്‍എ മുസ്ലിലീഗിലെ കെഎം ഷാജിയാണെന്നിരിേെക്ക നികേഷിന്റെ വിജയം അത്രയെളുപ്പമാകില്ലെന്നും നിരീക്ഷണമുണ്ട്. അതേസമയം സിപിഎമ്മിലെത്തന്നെ ഒരു വിഭാഗം നിസ്സഹകരിക്കുമെന്നുള്ള ഭീഷണിയും പ്രാദേശിതലത്തിലുയര്‍ന്നിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.