മുഖ്യമന്ത്രിയാക്കാമെന്ന് വിഎസിന് ഉറപ്പൊന്നും നല്‍കിയിട്ടില്ല; അതെല്ലാം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും എസ് രാമചന്ദ്രന്‍പിള്ള

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാമെന്ന് ആരും ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും അതെല്ലാം തിരഞ്ഞെടുപ്പിന് ശേഷമേ തീരുമാനിക്കുകയുള്ളുവെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. ജയിച്ചതിനുശേഷം മാത്രമേ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുകയുള്ളൂ. വിഎസിനു കേന്ദ്രനേതൃത്വം ഒരുറപ്പും നല്‍കിയിട്ടില്ല. പാര്‍ട്ടിയുടെ പരമ്പരാഗതരീതിയില്‍ ഇത്തവണ മാറ്റം വരുത്തിയിട്ടില്ല. മറ്റു വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും രാമചന്ദ്രന്‍ പിള്ള മനോരമ ന്യൂസിനോടു പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുഭക്ഷത്തിനു ഭൂരിപക്ഷം ലഭിച്ചാല്‍ വി.എസ്.അച്യുതാനന്ദന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നു സംസ്ഥാന നേതൃത്വത്തിനു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഎസായിരിക്കും തിരഞ്ഞെടുപ്പിനെ നയിക്കുകയെന്ന് സംസ്ഥാന കമ്മിറ്റിയില്‍ പിബി തീരുമാനം വിശദീകരിച്ച് യച്ചൂരി വ്യക്തമാക്കി. കേരളത്തില്‍ ഏറ്റവും ജനകീയനായ നേതാവാണ് വിഎസെന്നും അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്ന കാര്യം ചിന്തിക്കുന്നതുപോലും വിനയാവുമെന്നും യച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എസ്ആര്‍പിയുടെ മറുപടി

© 2024 Live Kerala News. All Rights Reserved.