മിശ്രവിവാഹം ചെയ്ത യുവാവിന് സഭയുടെ പീഡനം; ജീവിതപങ്കാളിയെ മതംമാറ്റണമെന്നാവശ്യപ്പെട്ട് ഭീഷണി; അല്ലാത്തപക്ഷം മരണാനന്തരക്രിയകള്‍ പള്ളിയില്‍ നടത്താന്‍ സമ്മതിക്കില്ലെന്നും തിട്ടൂരം

സ്വന്തംലേഖകന്‍

തൃശൂര്‍: ഹിന്ദു സമുദായത്തില്‍ പിറന്ന സ്ത്രീയെ രജിസ്റ്റര്‍ വിവാഹം ചെയ്ത ക്രിസ്ത്യന്‍ യുവാവിനാണ് സഭയുടെ ഭീഷണി. ഇരിഞ്ഞാലക്കുട ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന ബേബി-റജീന ദമ്പതികളുടെ മകന്‍ ബെന്നിയെയാണ് ഭാര്യയെ മതംമാറ്റണമെന്നാവശ്യപ്പെട്ട് ഇരിഞ്ഞാലക്കുട ഊരകം സെന്റ് ജോസഫ് പള്ളിക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നത്. തിരുസഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം ചെയ്തതില്‍ ഭാര്യയെ മാമോദിസ ചെയ്ത് മതപരിവര്‍ത്തനം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പോള്‍ പടയാട്ടിയുടെ നേതൃതത്തില്‍ നിരവന്തര പീഡനം തുടരുന്നത്. ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍പള്ളിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും ബെന്നി താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇരിഞ്ഞാലക്കുട രൂപതയുടെ ലെറ്റര്‍പാഡില്‍ മാര്‍ച്ച് 16ന് ഹാജരാകണമെന്ന് കാണിച്ച് കത്ത് നല്‍കിയിരിക്കുകയാണ്.

1505388_10204639541742393_4911684668633323508_n
പത്ത് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. അഞ്ചും മൂന്നും വയസ്സുള്ള രണ്ടുമക്കളുമുണ്ട്. ജോലിചെയ്ത് കുടുംബത്തോടൊപ്പം വലിയ അല്ലലില്ലാതെ കഴിയുന്നു. ഇരിങ്ങാലക്കുട രൂപതയിലെ ഊരകം പള്ളി ഇടവകാംഗമാണ്. പള്ളിവക വരിസംഖ്യകള്‍ക്കും പിരിവുകല്‍ക്കുമെല്ലാം വികാരിയച്ചനും ശിങ്കിടികളും കൃത്യമായി വീട്ടിലെത്താറുമുണ്ട്. ഇപ്പോഴത്തെ വികാരി ബെന്നിയുടെ ഭാര്യയോട് മാമ്മോദീസ മുങ്ങാന്‍ ആവശ്യപ്പെട്ടു. പക്ഷെ അവള്‍ക്കും ബെന്നിക്കും അതില്‍ തല്പര്യമില്ലെന്നറിയിച്ചു. ഇവരുടെ രണ്ടുമക്കളെയും അവര്‍ മാമ്മോദീസ മുക്കാതെയാണ് വളര്‍ത്തുന്നത്. അങ്ങിനെയെങ്കില്‍, മരണാനന്തരക്രിയകള്‍ പള്ളിയില്‍ നടത്തില്ലെന്ന് കത്തനാരുടെ കാരുണ്യവര്‍ഷത്തിലെ സ്‌നേഹസന്ദേശം. അതും പ്രശ്‌നമല്ലെന്ന് ബെന്നി പറഞ്ഞപ്പോള്‍, വികാരിയുടെ പുതിയ നീക്കം കത്തിന്റെ രൂപത്തില്‍ ബെന്നിയെത്തെടിയെത്തിയിരിക്കുന്നു. കരുണയും പരസ്‌നേഹവും പ്രസംഗിക്കുന്ന, ജനങ്ങള്‍ക്കിടയില്‍ മതിലുകള്‍ തീര്‍ക്കുന്നവന്‍ കൃസ്ത്യാനിയല്ലെന്ന് പ്രഖ്യാപിക്കുന്ന ഒരു പോപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന, കത്തോലിക്കാ സഭയുടെ തനിനിറം ഇതാണ്.ഇവര്‍ മതസൌഹാര്‍ദ സമ്മേളനങ്ങള്‍ നടത്തും ഇമാമിന്റെയും സ്വാമിജിയുടെയും കൂടെ സദ്യ ഉണ്ണും. അവനവന്റെ കാര്യം വരുമ്പോള്‍ ഇങ്ങനെയൊക്കെയാണെന്ന് മാത്രം

 

© 2024 Live Kerala News. All Rights Reserved.