ഇന്ത്യന്‍വെല്‍സ് ടെന്നീസില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം പുറത്ത്; യുഎസ്-റഷ്യന്‍ കൂട്ടുകെട്ടിന്റെ ആധിപത്യം

കാലിഫോര്‍ണിയ: ബിഎന്‍പി പാരിബ ഇന്ത്യന്‍വെല്‍സ് ടെന്നീസ് വനിതാവിഭാഗം ഡബിള്‍സില്‍ സാനിയ മിര്‍സ – മാര്‍ട്ടിന ഹിംഗിസ് സഖ്യം രണ്ടാം റൗണ്ടില്‍ പുറത്ത്. യുഎസ്എയുടെ വനിയ കിംഗ്‌റഷ്യയുടെ കുഡ്രിയാവസ്‌തേവ ജോഡി 7-6, 6-4 എന്ന സ്‌കോറിനാണ് സാനിയ സഖ്യത്തിനെ പുറത്താക്കിയത്. ഒരു മണിക്കൂര്‍ 32 മിനിറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തില്‍ തുടക്കം മുതല്‍ യുഎസ്-റഷ്യന്‍ കൂട്ടുകെട്ടിനായിരുന്നു ആധിപത്യം. ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പമായിരുന്നു മത്സരം. എന്നാല്‍ രണ്ടാംസെറ്റില്‍ കളി മാറി. കാര്യമായ ചെറുത്തു നില്‌പ്പൊന്നും നടത്താതെ ഇരുവരും തോല്‍വി സമ്മതിച്ചു. നിര്‍ണായക സമയങ്ങളില്‍ വരുത്തിയ പിഴവുകളാണ് ഇന്തോസ്വിസ് ജോഡിയെ തളര്‍ത്തിയത്.

© 2024 Live Kerala News. All Rights Reserved.