ചൈനയില്‍ നിന്നുള്ള കപ്പല്‍ ചരക്കെടുക്കാതെ മടങ്ങി; വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെ തൊഴിലാളി സമരം സൃഷ്ടിക്കുന്നത് കനത്ത സാമ്പത്തിക ആഘാതം

കൊച്ചി:വല്ലാര്‍പാടം ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിലെ ലോറി തൊഴിലാളിസമരം സൃഷ്ടിക്കുന്ന കടുത്ത സാമ്പത്തിക ആഘാതമെന്നിരിക്കെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാലം തുടരുന്നു. ചൈനയില്‍ നിന്നെത്തിയ കപ്പല്‍ ചരക്കെടുക്കാനാകാതെ മടങ്ങി. വിദേശത്തേക്ക് കയറ്റി അയ്‌ക്കേണ്ട സമുദ്രോല്‍പന്നങ്ങളടക്കം ടെര്‍മിനലിന് പുറത്ത് കണ്ടെയ്‌നര്‍ ലോറികളില്‍ കെട്ടികിടക്കുന്നു. വല്ലാര്‍പാടത്തെ തൊഴിലാളി സമരങ്ങള്‍ രാജ്യാന്തര കയറ്റുമതി ഇറക്കുമതി രംഗത്തും ടെര്‍മിനലിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് വ്യവസായ സമൂഹത്തിന്റെ ആശങ്ക. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു.
വല്ലാര്‍പാടം ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിലേക്ക് ചൈനയില്‍ നിന്ന് നേരിട്ട് കപ്പല്‍ സര്‍വീസ് ആരംഭിച്ചത്. കേരളത്തില്‍ നിന്ന് നേരിട്ട് ചൈനയിലേക്ക് കയര്‍ അടക്കമുള്ള വ്യവസായ ഉല്‍പന്നങ്ങളുടെ ഇറക്കുമതി സാധ്യമായത് തന്നെയായിരുന്നു ഇതിന്റെ നേട്ടവും. ഭീമന്‍ ചരക്ക് കപ്പലാണ് കൊച്ചി തീരത്തേക്ക് ചൈന അയച്ചത്. പക്ഷേ രണ്ടാമത്തെ വരവില്‍ കപ്പലിനെ വരവേറ്റത് ടെര്‍മിനലിലെ സമരവും. മടക്കയാത്രയില്‍ കയറ്റുമതി കണ്ടെയ്‌നറുകള്‍ ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ ഈ ചരക്ക് കപ്പല്‍ അധികം താമസിയാതെ വല്ലാര്പാടത്തിന് നഷ്ടമാകും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും രാജ്യത്ത മറ്റ് തുറമുഖങ്ങളല്‍ നിന്നുമെത്തിയ കപ്പലുകളില്‍ ചിലത് തൂത്തുകുടിയിലേക്കും മംഗലാപുരത്തക്കും പോയി. വല്ലാര്‍പാടത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന കണ്ടെയനറുകളുടെ എണ്ണം കുറയന്നത് ടെര്‍മിനലിന്റെ നിലനില്പിന് തന്നെ ഭീഷണിയുയര്‍ത്തുന്നുണ്ട്. തൊഴിലാളി പ്രശ്‌നത്തില്‍ ഫലപ്രദമായ ഇടപടല്‍ നടത്താന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെങ്കില്‍ വ്യവസായമേഖലയ്ക്കിത് കനത്ത തിരിച്ചടിയാവും ഉണ്ടാക്കുക.

© 2024 Live Kerala News. All Rights Reserved.