പുരുഷനും സ്ത്രീക്കും ക്ഷേത്രപ്രവേശനത്തിന് തുല്യനീതിവേണം; വിവേചനം വച്ചുപൊറുപ്പിക്കരുത്; ഒടുവില്‍ ആര്‍എസ്എസ് നിലപാട് മാറ്റി

നാഗൂര്‍: ഒടുവില്‍ ആര്‍എസ്എസ് നിലപാടില്‍ അയവ് വരുത്തി. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കുന്ന രീതി ശരിയല്ല. ഇത് നീതിതിരഹിതമാണ്. പുരുഷനും സ്ത്രീയ്ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് തുല്യ നീതിവേണമെന്നും രാജസ്ഥാനില്‍ നടക്കുന്ന പ്രതിനിധി സഭയില്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് വ്യക്തമാക്കി. രാജ്യമൊട്ടാകെയുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം. സ്ത്രീകളോട് വിവേചനം പാടില്ല. സമരങ്ങളിലൂടെയല്ല, ചര്‍ച്ചകളിലൂടെയാണ് ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത്. ക്ഷേത്രഭാരവാഹികളുമായും സംഘടനകളുമായും ചര്‍ച്ച നടത്തണം. മതപരമായും ആത്മീയപരവുമായ കാര്യങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ നീതി വേണമെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം അതേപടി തുടരണമെന്നായിരുന്നു ആര്‍എസ്എസ് നിലപാട്. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിലപാടാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് സ്വീകരിച്ചിട്ടുള്ളത്. പ്രധാനമായും ശബരിമല വിഷയത്തിലാണ് ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയതെന്നാണ് സംഘടനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

© 2024 Live Kerala News. All Rights Reserved.