കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ലയണല്‍ മെസിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല ; വീഡിയോ കാണാം

കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ലോകഫുട്‌ബോളര്‍ ലയണല്‍ മെസിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുഞ്ഞായപ്പോള്‍ കാര്‍ഡോബക്കായി കളിക്കുന്ന മെസിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. മെസിയുടെ സ്വതസിദ്ധമായ പന്തടക്കവും ഡ്രിബ്ലിങ് പാടവവുമെല്ലാം അന്നും ഉണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിരോധ കളിക്കാരന് മുകളിലൂടെ മെസി പന്ത് ഹൂക്ക് ചെയ്യുന്നതും ലോങ് വോളി ഷോട്ട് എടുക്കുന്നതുമെല്ലാമുണ്ട്. ബാഴ്‌സലോണയിലേക്ക് ചേക്കേറും മുന്‍പ് മെസി നെവെല്‍സ് ഓള്‍ഡ് ബോയ് യൂത്ത് ടീമില്‍ കളിച്ചിരുന്നെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിനും മുന്‍പ് റൊസാരിയോയിലെ സെന്‍ഡ്രല്‍ കാര്‍ഡോബ എന്ന് ചെറിയ ക്ലബിനായി മെസി കളിച്ചിരുന്നത് അധികമാരും അറിയാത്ത ചരിത്രമാണ്. എട്ടാം വയസിലാണ് മെസി കാര്‍ഡോബക്കായി ബൂട്ടണിഞ്ഞത്.

 

© 2024 Live Kerala News. All Rights Reserved.