EXCLUSIVE:വിശ്വാസികള്‍ മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കാന്‍ മഹല്ല് കമ്മറ്റികളുടെ ആഹ്വാനം; ജുമുഅ നമസ്‌കാരത്തിനിടെയാണ് നിര്‍ദേശം; വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും പത്ര ബഹിഷ്‌കരണ ചര്‍ച്ച പ്രചരിക്കുന്നു

എസ്. വിനേഷ് കുമാര്‍

കോഴിക്കോട്: പ്രവാചക നിന്ദ പ്രചരിപ്പിച്ചെന്ന പേരില്‍ മാതൃഭൂമി പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും ബഹിഷ്‌ക്കരിക്കണമെന്ന് മഹല്ലുകളില്‍ നിന്ന് നിര്‍ദേശം. ഇന്ന് ജുമുഅ നമസ്‌കാരത്തിനിടെയാണ് പള്ളിയിലെത്തിയ വിശ്വാസികള്‍ക്ക് ഖാലിയാര്‍മാരുടെ നിര്‍ദേശം. ജസ്റ്റിസ് കമാല്‍ പാഷ ശരീഅത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണം മാതൃഭൂമിയുടെ തൃശൂര്‍, കോഴിക്കോട് എഡിഷനിലെ നഗരം എന്ന പേജില്‍ പ്രസിദ്ധപ്പെടുത്തിയത് മുസ്ലിം സംഘടനകളില്‍ നിന്ന് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതേതുടര്‍ന്ന് മാതൃഭൂമി പത്രത്തിലും ചാനലിലും ഖേദം രേഖപ്പെടുത്തിയെങ്കിലും ഇത് സോഷ്യല്‍ മീഡിയയിലൂടെ കത്തിപ്പടരുകയായിരുന്നു.

12814151_1101615046535736_4451445372257620870_n

കോഴിക്കോട്, മലപ്പുറം, വയനാട്, കാസര്‍ക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒട്ടുമിക്ക പള്ളികളിലും ഇന്നുച്ചയ്ക്ക് ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് മാതൃഭൂമി ബഹിഷ്‌കരണത്തെത്തുടര്‍ന്ന് നിര്‍ദേശമുണ്ടായത്. ചില പള്ളികളില്‍ മാതൃഭൂമി ബഹിഷ്‌ക്കരണത്തെക്കുറിച്ച് പ്രത്യക്ഷമായിത്തന്നെ പറഞ്ഞെങ്കിലും ചിലയിടങ്ങളില്‍ പരോക്ഷ സൂചനയായിരുന്നു നല്‍കിയത്. പ്രവാചനകനെ നിന്ദിക്കുന്നത് ആരായാലും അത് കേവലം മാപ്പ്‌കൊണ്ട് തീരുന്ന പ്രശ്‌നമല്ലെന്നും അത്തരം നിലപാടുമായി മുന്നോട്ടുപോകുന്നവരെ നിലയ്ക്ക് നിര്‍ത്തണമെന്ന് കോഴിക്കോടുള്ള പള്ളിയില്‍ നിന്ന് ചര്‍ച്ചയുണ്ടായി. കൂടാതെ പലവിധത്തിലുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ പത്രം ബഹിഷ്‌ക്കരിക്കണമെന്നുള്ള സന്ദേശങ്ങളും ഒഴുകിയെത്തുന്നുണ്ട്. സുന്നി എ പിയുടെ സുന്നിസംപോലുള്ള ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ പത്ര ബഹിഷ്‌ക്കരണവുമായി ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനിടെ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളും കമ്മന്റുകളും ട്രോളുകളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായിട്ടുണ്ട്. മന്ത്രി എം കെ മുനീര്‍ ഉള്‍പ്പെടെ മാതൃഭൂമിക്കെതിരെ എഫ്ബിയില്‍ പോസ്റ്റിട്ടതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പത്ര ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ വ്യാപകമായിരിക്കുന്നത്. ഖേദം രേഖപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംഘ്പരിവാരും മാതൃഭൂമിക്കെതിരെ തിരിഞ്ഞിട്ടുണ്ട്.

1891290_1257657560917097_3561996342293610284_n
മാതൃഭൂമിയിലെ വിവരമില്ലാത്ത സബ് എഡിറ്ററുടെ നടപടിയുടെ ഫലമാണെങ്കിലും ഈ പോസ്റ്റ് വാര്‍ത്തയാക്കിയത് അങ്ങേയറ്റം അപലപനീയമാണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍ ‘ ലൈവ് കേരള ന്യൂസിനോട്’ പറഞ്ഞു. അതേസമയം പത്രം ഖേദം രേഖപ്പെടുത്തുകയും അത് ബന്ധപ്പെട്ട സമുദായത്തിലെ നേതാക്കള്‍ അംഗീകരിച്ചെങ്കിലും സോഷ്യല്‍ മീഡിയയിലെ പ്രചരണം അങ്ങേയറ്റം ദുരുപധിഷ്ടമാണ്.

12809757_825167950961023_6730031865890974024_n

മാതൃഭൂമി, മനോരമ പത്രങ്ങള്‍ മുസ്ലിം വിരുദ്ധമാണെന്നുള്ള തരത്തില്‍ ചില മതമൗലീകവാദികളുടെ പ്രചരണം നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ ചില ദുഷ്ശക്തികളാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. പലപ്പോഴും പത്രം വാങ്ങാത്തവരും കാണാത്തവരുമാണ് കെട്ടണഞ്ഞ പ്രശ്‌നത്തെ ഇത്രത്തോളം വഷളാക്കുന്നതെന്ന് എഴുത്തുകാരനായ പി. ടി മുഹമദ് സാദിഖ് വ്യക്തമാക്കി. വീട്ടിിലിരിക്കുന്ന സ്ത്രീകളെ ഉള്‍പ്പെടെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.