പെലെ ലോകകപ്പ് മെഡലുകള്‍ ഉള്‍പ്പെടെ ലേലം ചെയ്യുന്നു; കിട്ടുന്ന തുക ബ്രസീലിലെ കുട്ടികള്‍ക്കായുള്ള ആശുപത്രിക്ക് സംഭാവന ചെയ്യും

ലണ്ടന്‍: ഫുട്‌ബോള്‍ ഇതിഹാസ താരമായ പെലെ ലോകകപ്പ് മെഡല്‍ ഉള്‍പ്പെടെ പെലെ ഉപയോഗിച്ചതും സമ്മാനിക്കപ്പെട്ടതുമായ 2000ല്‍ അധികം വസ്തുക്കളാണ് ലേലം ചെയ്യുന്നത്. ലേലത്തില്‍ കിട്ടുന്ന തുകയുടെ ഒരു ഭാഗം ബ്രസീലിലെ കുട്ടികള്‍ക്കായുള്ള ആശുപത്രിക്കു സംഭാവന നല്‍കുമെന്നും പെലെ അറിയിച്ചു. ജൂണ്‍ ഏഴുമുതല്‍ ഒമ്പതു വരെയാണ് ലണ്ടനില്‍ വെച്ചാണ് ലേലം നടക്കുക. മൂന്നു ലോകകപ്പ് മെഡലുകളും ജൂല്‍സ് റിമെറ്റ് ട്രോഫിയും ലേലത്തിനുണ്ട്. 1930 മുതല്‍ 1970ന്‍ വരെ ലോകകപ്പിലെ വിജയികള്‍ക്ക് സമ്മാനിച്ചത് ജൂല്‍സ് റിമെറ്റ് ട്രോഫി ആയിരുന്നു. കൂടാതെ, ബ്രസീല്‍ ടീമിലെ തന്റെ പത്താം നമ്പര്‍ ജഴ്‌സിയും ഇദ്ദേഹം ലേലത്തില്‍ വെക്കും.

ലേലത്തിലുള്ള വസ്തുക്കളില്‍ ഏറ്റവും കൂടുതല്‍ തുക പ്രതീക്ഷിക്കുന്നത് ജൂല്‍സ് റിമെറ്റ് ട്രോഫിക്ക് തന്നെയാണ്. ഏകദേശം, നാലു മുതല്‍ ആറുലക്ഷം വരെ ഡോളര്‍ വരെ ട്രോഫിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ലോകകപ്പ് മെഡലുകള്‍ക്ക് രണ്ടുലക്ഷം ഡോളറും 1969ല്‍ 1000ാം ഗോള്‍ നേട്ടത്തിലൂടെ കൈപ്പിടിയിലാക്കിയ പന്തിന് 60,000 ഡോളറും പ്രതീക്ഷിക്കുന്നു.

© 2024 Live Kerala News. All Rights Reserved.