ഏഷ്യാകപ്പ് ഫൈനലിനിടെ മഹേന്ദ്ര സിംഗ് ധോണിയെ കളിയാക്കിയ ബംഗ്ലാദേശ് ആരാധകര്‍ക്ക് മറുപടി കൊടുത്തു മലയാളി സൈബര്‍ ഹാക്കേര്‍സ്. ബംഗ്ലാദേശ് ബൗളര്‍ ടസ്‌കിന്‍ അഹമ്മദ് ധോണിയുടെ തലയറുത്ത് നില്‍ക്കുന്ന ഫോട്ടോഷോപ്പ് പോസ്റ്ററാണ് ബംഗ്ലാദേശ് ആരാധകര്‍ പ്രചരിപ്പിച്ചത്. ബംഗ്ലാദേശിന്റെ ആവേശം പോസ്റ്ററില്‍ മാത്രം ഒതുക്കിക്കൊണ്ട് ഇന്ത്യ ഫൈനലില്‍ വിജയിച്ചു. ബംഗ്ലാദേശ് സര്‍ക്കാരിന്റെ മൂന്ന് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത മലയാളികള്‍ ധോണി ചിരിച്ചു നില്‍ക്കുന്ന ഫോട്ടോയും നമുക്ക് മുന്നില്‍ നിങ്ങള്‍ ഒന്നുമല്ല എന്നുമുള്ള ട്രോളുകളും വെബ്‌സൈറ്റുകളില്‍ നിറച്ചിരിക്കുകയാണ്. വേണ്ടി വന്നാല്‍ ഹാക്കിംഗ് ഇനിയും തുടരുമെന്ന മുന്നറിയിപ്പും നല്‍കി. ട്രോള്‍ ബംഗ്ലാദേശ് എന്ന ഹാഷ് ടാഗോടെയാണ് ഹാക്കേര്‍സ് വെബ്‌സൈറ്റ് ആക്രമിച്ചത്.