ഖേദം പ്രകടിപ്പിച്ചിട്ടും പ്രവാചക നിന്ദയാരോപിച്ച് മാതൃഭൂമി പത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല; വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച സബ് എഡിറ്റര്‍ക്കെതിരെ നടപടിയുണ്ടാകും

കോഴിക്കോട്: പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വന്ന പരാമര്‍ശം പ്രസിദ്ധീകരിച്ച മാതൃഭൂമി ഖേദം പ്രകടിപ്പിച്ചിട്ടും പത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. മാതൃഭൂമി ന്യൂസിലൂടെയും ഓണ്‍ലൈന്‍ പതിപ്പിലൂടെയും പത്രത്തില്‍ മുന്‍പേജിലും ഖേദം പ്രകടിപ്പിച്ചിട്ടും പ്രതിഷേധം അടങ്ങുന്നില്ല. മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലുള്ള കുറിപ്പ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ മാതൃഭൂമിക്കെതിരെ വലിയ തോതിലാണ് പ്രചരണം നടക്കുന്നത്. മുസ്ലീം വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ക്ക് വിവേചനമെന്ന ജസ്റ്റീസ് കമാല്‍ പാഷയുടെ അഭിപ്രായ പ്രകടനവുമായി ബന്ധപ്പെട്ട് ആരോ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് അതേപടി എടുത്ത് കൊടുത്തതാണ് മാതൃഭൂമിക്കെതിരെ വിമര്‍ശനമുണ്ടാകാന്‍ കാരണം.

12800122_1143675212310586_3558899813764350153_n

പത്രത്തിന്റെ കോഴിക്കോട്, തൃശൂര്‍ എഡീഷന്‍ നഗരം പേജിലാണ് ഇത് പ്രസിദ്ധീകരിച്ചത്. സോഷ്യ്ല്‍ മീഡിയയില്‍ നിന്നുള്ള കമന്റുകള്‍ പ്രസിദ്ധീകരിക്കുന്ന ആപ്പ്‌സ്‌ടോക്ക് എന്നൊരു വിഭാഗത്തില്‍ കമാല്‍ പാഷ പറഞ്ഞ കാര്യങ്ങളുടെ സംക്ഷിപ്തവും അതുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ പ്രതികരണങ്ങളുമാണ് പത്രം പ്രസിദ്ധീകരിച്ചത്. ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വര്‍ഗീയത ഇളക്കിവിടുന്നതിനും മുസ്ലീംങ്ങളെ അപമാനിക്കുന്നതിനും ഉപയോഗിക്കുന്ന വാദങ്ങളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ചിലര്‍ ആക്ഷേപിക്കുന്നു. അതേസമയം എഫ്ബി പോസ്റ്റ് പത്രത്തില്‍ പ്ലൈസ് ചെയ്ത സബ് എഡിറ്റര്‍ക്കെതിരെ നടപടിക്ക് മാനേജ്‌മെന്റ് നീക്കം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് മാതൃഭൂമിയുടെ വിവിധ ഓഫീസുകള്‍ക്ക് മുമ്പില്‍ മുസ്ലിം സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.