സ്ത്രീകളുടെ പിറകെ നടക്കാതെ അവരെ ഗര്‍ഭിണിയാക്കുകയാണ് വേണ്ടത്; സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ തെലുങ്ക് സിനിമാ താരം ബാലകൃഷ്ണന്‍ വിവാദത്തില്‍; വീഡിയോ കാണാം

ഹൈദരാബാദ്: സ്ത്രീകളുടെ പിറകെ നടക്കുന്നത് തന്റെ ആരാധകര്‍ക്ക് ഇഷ്ടമല്ലെന്നും അവരെ ഗര്‍ഭിണിയാക്കുകയാണ് വേണ്ടതെന്ന് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ തെലുങ്ക് സിനിമാ താരവും ആന്ധ്രാപ്രദേശില്‍ നിന്നുള്ള എംഎല്‍എയുമായ എന്‍. ബാലകൃഷ്ണന്‍ വിവാദത്തില്‍. ഹൈദരാബാദില്‍ നടന്ന ഒരു ചടങ്ങിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിലാണ് പൊലീസില്‍ പരാതി. സാവിത്രിയെന്ന തെലുങ്ക് ചിത്രത്തിന്റെ ഓഡിയോ റിലീസിങ്ങിനിടെയായിരുന്നു ബാലകൃഷ്ണയുടെ വിവാദ പരാമര്‍ശം.
ആന്ധ്രയിലെ ഹിന്ദുപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള തെലുങ്കുദേശം പാര്‍ട്ടിയുടെ എംഎല്‍എയും ആന്ധ്രമുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരനും കൂടിയാണ് ഇദ്ദേഹം. ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബാലകൃഷ്ണ മാപ്പുപറയണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് റോജ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ, സ്ത്രീവിരുദ്ധമായ കാര്യമല്ല താന്‍ പറഞ്ഞതെന്നും ആരാധകരുടെ മനസ് വിവരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമായിരുന്നു ബാലകൃഷ്ണന്റെ വിശദീകരണം.

 

© 2025 Live Kerala News. All Rights Reserved.