കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂറിനകം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; സന്ദേശം ജര്‍മ്മനിയില്‍ നിന്ന്; കനത്ത സുരക്ഷ

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂറിനുള്ളില്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം. 24 മണിക്കൂറിനുള്ളില്‍ കൊല്‍ക്കത്ത വിമാനത്താവളം തകര്‍ക്കുമെന്ന ഇമെയില്‍ സന്ദേശം എയര്‍പോര്‍ട്ട് മാനേജര്‍ക്കാണ് ലഭിച്ചത്. ഇതോടെ വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിച്ചു. ഇമെയില്‍ സന്ദേശം ജര്‍മ്മനിയില്‍ നിന്നാണ് അയച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഇമെയിലിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുകയാണ്. സുരക്ഷ ഏജന്‍സികളുടെ നിരീക്ഷണത്തിന് കീഴിലാണ് വിമാനത്താവളവും പരിസരവും. യാത്രക്കാര്‍ എത്തുന്ന വാഹനവും സാധന സാമഗ്രികളും ബാഗുകളുമെല്ലാം കനത്ത സുരക്ഷ പരിശോധനയ്ക്ക് ശേഷമാണ് എയര്‍പോര്‍ട്ടിന് ഉള്ളിലേക്ക് കടത്തി വിടുന്നത്.

© 2024 Live Kerala News. All Rights Reserved.