മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീകളോട് കടുത്ത വിവേചനം; പരിഗണന കിട്ടുന്നത് പുരുഷന്‍മാര്‍ക്കെന്നും ജസ്റ്റിസ് കമാല്‍ പാഷ

കൊച്ചി: മുസ്ലിം വ്യക്തി നിയമത്തില്‍ നിലപാട് ഹൈക്കോടതി ജസ്റ്റിസ് കമാല്‍പാഷ. സ്ത്രീകളോട് കടുത്ത വിവേചനമാണ് മുസ്ലിം വ്യക്തിനിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നത്. കൂടുതല്‍ പരിഗണന കിട്ടുന്നത് പുരുഷന്‍മാര്‍ക്കാണ്. ഇങ്ങനെയുളള പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതമേലധ്യക്ഷന്‍മാരാണ്. ഖുര്‍ ആന്‍ പറയുന്ന അവകാശങ്ങള്‍ പോലും മുസ്ലിം സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. ഈ വിവേചനം അവസാനിപ്പിക്കണമെങ്കില്‍ സ്ത്രീകള്‍ തന്നെ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.