തിരുവനന്തപുരം: 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ ചോരയും ഊര്‍ജ്ജവും നല്‍കി വളര്‍ത്തിയ പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരമായ എകെജി സെന്ററിലെത്തിയത്. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള സന്ദര്‍ശനം. സിപിഎം നേതാക്കളുമായി ഗൗരിയമ്മ ചര്‍ച്ച നടത്തി. നിയമസഭാ സീറ്റ് ചര്‍ച്ചകള്‍ക്കായാണ് കെ.ആര്‍ ഗൗരിയമ്മ എകെജി സെന്ററില്‍ എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുമായി ഗൗരിയമ്മ ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ ജെഎസ്എസ് ആവശ്യപ്പെട്ടു എന്നാണ് സൂചന. അരൂര്‍,ചേര്‍ത്തല,വര്‍ക്കല,ഇരവിപുരം,മൂവാറ്റുപുഴ തുടങ്ങി അഞ്ച് സീറ്റുകളാണ് ജെഎസ്എസ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്ന് ജെഎസ്എസിനെ അറിയിച്ചെന്നാണ് സൂചന. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുമായി ഗൗരിയമ്മ ചര്‍ച്ച നടത്തി. രാഷ്ട്രീയ കാര്യങ്ങള്‍ ഒന്നും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയയ്തില്ലെന്ന് ഗൗരിയമ്മ പറഞ്ഞു. എല്‍ഡിഎഫുമായി ലയിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നേതൃത്വത്തിലെ എതിര്‍പ്പ് മൂലം ലയനം നടന്നില്ല. എല്‍ഡിഎഫില്‍ തുടരാനാണ് ജെഎസ്എസിന്റെ തീരുമാനം.