കോഴിക്കോട്: ഫറൂഖ് കോളജില്‍ ലിംഗവിവേചനം നടക്കുന്നെന്ന് വാര്‍ത്തയെ ശരിവെച്ച് സംസ്ഥാന യൂത്ത് കമ്മീഷന്റെ റിപ്പോര്‍ട്ട്. കോളജ് കാന്റീനില്‍ ഉള്‍പ്പെടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഇരിപ്പിടമാണെന്നും യൂത്ത് കമ്മീഷന്‍ കണ്ടെത്തി. അതുപോലെ വനിതാ ഹോസ്റ്റലുകളില്‍ ആറ് മണിക്ക് ശേഷം ജനലുകള്‍ തുറന്നിടുന്നതും ആണ്‍-പെണ്‍ സൗഹൃദത്തെ തടയിടുന്ന നീക്കവും കോളജ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതായാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഗുരുതരമായ രീതിയില്‍ത്തന്നെ ഇവിടെ ലിഗംവിവേചനം നടക്കുന്നതായാണ് യൂത്ത് കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ളത്.
ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ ഇടകലര്‍ന്ന് ഇരുന്നതിനെ തുടര്‍ന്ന് നിരവധി പേരെ പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് ഫറൂഖ് കോളജില്‍ ലിംഗവിവേചനമുണ്ടെന്ന വിവരം പുറത്തുവന്നത്. എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ വിവേചനത്തിനെതിരെ സമരം ചെയ്തപ്പോള്‍ മാനേജ്‌മെന്റിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു എംഎസ്എഫ് സ്വീകരിച്ചത്. ഫാറൂഖില്‍ ലിംഗ വിവേചനമില്ലെന്നും ഇത് സ്ഥാപനത്തെ തകര്‍ക്കുന്നതിനുള്ള മനപ്പൂര്‍വ ശ്രമമാണെന്നുമായിരുന്നു മുസ്ലീം ലീഗും അവരുടെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും വാദിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ലിംഗവിവേചന നടക്കുന്നെന്ന യൂത്ത് കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.