എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അടൂര്‍ വീണ്ടും സിനിമ ചെയ്യുന്നു; ആദ്യഘട്ട ജോലികള്‍ പൂര്‍ത്തിയായി

കൊച്ചി: എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും സിനിമ ചെയ്യാനൊരുങ്ങുകയാണ്. സിനിമയുടെ ആദ്യ ഘട്ട ജോലികള്‍ പൂര്‍ത്തിയായി. അടൂര്‍ തന്നെയാണ് തിരക്കഥ എഴുതുന്നത്. പ്രീ പ്രൊഡഷന്‍ ജോലികളാണ് പുരോഗമിക്കുന്നത്. ഇത്തവണ പീരിഡ് സിനിമയല്ല അടൂര്‍ പറയുന്നത്. സമകാലിക സാമൂഹ്യപശ്ചാത്തലത്തിലുള്ള കഥയാണ് സിനിമ പറയുക. ഇതുവരെ കണ്ട അടൂര്‍ ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഒന്നായിരിക്കും ഇത്. സിനിമയുടെ പേരോ താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥകളെ ആധാരമാക്കിയ ഒരു പെണ്ണും രണ്ടാണുമാണ് അടൂര്‍ അവസാനമായി ഒരുക്കിയ ചിത്രം. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. അതിന് ശേഷമാണിപ്പോള്‍ കാലിക പ്രസക്തിയുള്ള മറ്റൊരു ചിത്രവുമായി അടൂരെത്തുന്നത്.

© 2025 Live Kerala News. All Rights Reserved.