അങ്കാറ: അയ്‌ലന്‍ കുര്‍ദിയുടെ മരണത്തിനു കാരണക്കാരായ രണ്ടു സിറിയക്കാര്‍ക്ക് തടവുശിക്ഷ. അയ്‌ലന്‍ അടക്കമുള്ള അഭയാര്‍ത്ഥികള്‍ തുര്‍ക്കിക്ക് സമീപം മുങ്ങി മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രതികള്‍ക്ക് നാലു വര്‍ഷവും രണ്ട് മാസവും വീതമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. അഭയാര്‍ത്ഥികളെ പഴയ ബോട്ടില്‍ കടല്‍ കടത്താന്‍ ശ്രമിച്ച മുവാഫഖ അലാബാഷ്, അസേം അല്‍ഫഹദ് എന്നിവര്‍ക്കെതിരെയാണ് തുര്‍ക്കിയുടെ മുഗ്‌ല കോടതിയുടെ വിധി. മനുഷ്യക്കടത്ത് നടത്തിയെന്ന കുറ്റത്തിനാണ് ഇരുവര്‍ക്കും തുര്‍ക്കി കോടതി ശിക്ഷ വിധിച്ചത്.