മിര്‍പൂര്‍: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ യുഎ ഇയെ തരിപ്പണമാക്കി ഇന്ത്യ. റെക്കോര്‍ഡുകളുമായി ഇന്ത്യന്‍ താരങ്ങള്‍. യുഎഇ ഉയര്‍ത്തിയ 82 റണ്‍സെന്ന അനായാസ ലക്ഷ്യം വെറും പത്തോവറില്‍ ഇന്ത്യ മറി കടന്നു. ഒമ്പത് വിക്കറ്റിനാണ് ടീം ഇന്ത്യയുടെ ജയം. 39 റണ്‍സെടുത്ത രോഹിത് ശര്‍മ മാത്രമാണ് പുറത്തായത്. ശര്‍മയ്ക്ക് ശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ യുവരാജ് സിംഗ് കൂറ്റനടികളിലൂടെ ഇന്ത്യന്‍ ജയം വേഗത്തിലാക്കി. യുവരാജ് സിംഗ് പതിനാറ് പന്തില്‍ 25 റണ്‍സ് നേടി. ധവാന്‍ 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.