ന്യൂഡല്‍ഹി: മുന്‍ ലോക്‌സഭ സ്പീക്കര്‍ പി. എ സാംഗ്മ ( 68) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മേഘാലയ മുന്‍ മുഖ്യമന്ത്രിയായിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള മത്സരത്തില്‍ പ്രണബ് മുഖര്‍ജിയുടെ എതിരാളിയായി ഇദ്ദേഹം മത്സരിച്ചിരുന്നു. 1996 മുതല്‍ 1998 വരെ ലോക്‌സഭ സ്പീക്കറായിരുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സഹസ്ഥാപകനായിരുന്നു. 1998 മുതല്‍ 1990 വരെ മേഘാലയുടെ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. എട്ട് തവണ ലോക്‌സഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2004 ല്‍ എന്‍സിപി വിട്ട് ഒരു പ്രാദേശിക പാര്‍ട്ടിക്ക് രൂപം നല്‍കുകയും അത് പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കുകയും ചെയ്തു. 1947 സെപ്റ്റംബര്‍ 1 ന് മേഘാലയിലെ വെസ്റ്റ് ഘാരോ ഹില്‍സ് ജില്ലയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.