യുഡിഎഫില്‍ സീറ്റ് വിഭജനം; ജെഡിയുവുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല; തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും

കോഴിക്കോട്: യുഡിഎഫിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കമായി. ജെഡിയുവുമായി കോണ്‍ഗ്രസ് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല. എട്ട് സീറ്റുകള്‍ വേണം എന്നായിരുന്നു ജെഡിയുവിന്റെ ആവശ്യം. കഴിഞ്ഞ തവണ മത്സരിച്ച നാലു സീറ്റുകള്‍ക്ക് പുറമേ, പുതിയ നാല് സീറ്റുകള്‍ ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്. കായംകുളവും വാമനപുരവും വേണം എന്ന് ജെഡിയു നിര്‍ബന്ധം വെച്ചിട്ടുണ്ട്. ജനതാദള്‍ യു നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. എം പി വീരേന്ദ്രകുമാറിന്റെ കോഴിക്കോട്ടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അതേസമയം ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും മാര്‍ച്ച് ഏഴിന് വീണ്ടും ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.