ഗയാനയിലെ ജയിലില്‍ തടവുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം; 16 തടവുകാര്‍ മരിച്ചു

ജോര്‍ജ്ടൗണ്‍: തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയിലെ ജയിലില്‍ തടവുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം.് 16 തടവുകാര്‍ മരിച്ചു. ജയിലില്‍ തടവുകാര്‍ നിയമവിരുദ്ധമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ അഞ്ച് തടവുകാരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ ജയില്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തടവുപുള്ളികളില്‍ അഞ്ചു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലില്‍ മാസത്തില്‍ ഒരിക്കല്‍ നടത്തിയ ഈ പരിശോധനയില്‍ 19 ഫോണുകളും കഞ്ചാവും പിടിച്ചെടുത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.