കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം ഫ്രാന്‍സിസ് ജോര്‍ജ് രാജിവെച്ചു; കേരള കോണ്‍ഗ്രസ് എം വിടുന്നതിന്റെ ഭാഗമായാണ് രാജി

തിരുവനന്തപുരം: കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം ഫ്രാന്‍സിസ് ജോര്‍ജ് രാജിവെച്ചു. കേരള കോണ്‍ഗ്രസ് എം വിടുന്നതിന്റെ ഭാഗമായാണ് രാജി .മന്ത്രി കെ.പി മോഹനന് ഫ്രാന്‍സിസ് ജോര്‍ജ് രാജിക്കത്ത് അയച്ചു. സീറ്റ് തര്‍ക്കത്തെ ചൊല്ലി ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി വിട്ട് ഇടത് മുന്നണിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. സ്ഥാനങ്ങള്‍ രാജി വച്ച ശേഷം ആകും പാര്‍ട്ടി വിടുക എന്ന് നേരത്തെ തന്നെ വിമത നേതാക്കള്‍ പറഞ്ഞിരുന്നു. ആന്റണി രാജു, ഡോ.കെസി ജോസഫ്,പിസി ജോസഫ് എന്നീ നേതാക്കളാണ് ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം പാര്‍ട്ടി വിടുന്നത്.

© 2024 Live Kerala News. All Rights Reserved.