സാഹിത്യലോകത്ത് നിന്ന് വലതുകാല്‍ വച്ച് ബി സന്ധ്യ പാട്ട് എഴുതുന്നു; കാക്കിക്കുള്ളിലെ കലാഹൃദയം കൈയടിക്കാം

സാഹിത്യലോകത്ത് നിന്ന് ബി സന്ധ്യ പാട്ട് എഴുതുന്നു. നരേന്‍, മേഘ്‌ന രാജ് എന്നിവര്‍ കേന്ദ്രകഥാപത്രങ്ങളാകുന്ന ‘ഹല്ലേലൂയ’ സിനിമയ്ക്ക് വേണ്ടി ‘എന്‍ കിനാവിലെ’ എന്ന് തുടങ്ങുന്ന എന്ന ഗാനമാണ് ബി.സന്ധ്യ ഐപിസ് എഴുതിയത്.

കവിതകള്‍, നോവലുകള്‍, കുട്ടികളുടെ സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ എന്നിവകളിലൂടെ സാഹിത്യരംഗത്ത് സജീവമായ ഡോ.ബി.സന്ധ്യ ആദ്യമായിട്ടാണ് ഒരു സിനിമക്ക് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്. സാഹിത്യകൃതികള്‍ കൂടാതെ കേരളാ പൊലീസിന്റെ ചരിത്രത്തെ പറ്റിയുള്ള പുസ്തകങ്ങളും വെബ്‌സൈറ്റും ശ്രീ.സന്ധ്യയുടെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2007ലെ ഇടശ്ശേരി അവാര്‍ഡ്, 2013ലെ കുഞ്ഞുണ്ണി പുരസ്‌കാരം തുടങ്ങി മറ്റ് നിരവധി പുരസ്‌കാരങ്ങളും ഡോ ബി.സന്ധ്യയുടെ കൃതികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

നവാഗതനായ സുധി അന്നയാണ് ‘ഹല്ലേലൂയ’ സംവിധാനം ചെയ്തിരിക്കുന്നത്. ബാര്‍കിംഗ് ഡോഗ് സെല്‍ടം ബൈറ്റ് ഫിലിംസിന്റെ ബാനറില്‍ സുരേന്ദ്രന്‍ നിര്‍മിച്ച ‘ഹല്ലേലൂയ’ മാര്‍ച്ച് 18 ന് റിലീസ് ചെയ്യും.

© 2024 Live Kerala News. All Rights Reserved.