അബിദ്ജാന്‍: ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ മലയാളി യുവാവ് അക്രമികളുടെ വെടിയേറ്റ് മരിച്ചു. കൊല്ലം കുരീപ്പുഴ പുത്തന്‍പുരയില്‍ രാജീവന്റെയും സുജാതയുടെയും മകനായ രാഹുല്‍ (28) ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 11 മണിയോടെയാണ് സംഭവം. ബാങ്കില്‍ നിന്നും പണമെടുത്ത് താമസസ്ഥലത്ത് മടങ്ങിയെത്തിയ രാഹുലിനോട് അക്രമിസംഘം പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് രാഹുല്‍ കൊല്ലപ്പെട്ടത്. ഐവറി കോസ്റ്റില്‍ തമിഴ്‌നാട് സ്വദേശിയായ കശുവണ്ടി വ്യവസായിയുടെ കീഴില്‍ കഴിഞ്ഞ ആറു വര്‍ഷമായി രാഹുല്‍ ജോലി ചെയ്തുവരികയായിരുന്നു.