കൊല്ലം: പത്തനാപുരത്ത് നടന്‍ ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍. ‘വരത്തന്‍’ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് പോസ്റ്ററില്‍ പറയുന്നു. കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എന്തു ചെയ്യണമെന്ന് എ.സി മുറിയിലിരിക്കുന്ന നേതാക്കള്‍ പറയണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജഗദീഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെപിസിസി. നേതൃത്വം ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് സംഭവം.