ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രി തിരച്ചില്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് മൂന്ന് എകെ 47 തോക്കുകള്‍ കണ്ടെത്തി. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പ്രാദേശിക ഭീകരരുമായാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആഷിഖ് ഹുസൈന്‍ ഭട്ട്, മുഹമ്മദ് ഇസാഖ്, ആസിഫ് അഹമ്മദ് മിര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി സൈനിക വക്താവ് അറിയിച്ചു.