ഓക് ലന്‍ഡ്: ന്യൂസിലാന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ (53) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 77 ടെസ്റ്റ് കളികളില്‍ നിന്നായി 5446 റണ്‍സും 143 ഏകദിനത്തില്‍ നിന്നായി 4704 റണ്‍സും അദ്ദേഹം നേടിയിടുണ്ട്. 17 ടെസ്റ്റ് സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചു. 43 ഏകദിനത്തിലും 27 ടെസ്റ്റിലും കളിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരസ്‌കാരമായ വിസ്ഡന്‍ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1995 ല്‍ ഇന്ത്യക്ക് എതിരായ മത്സരത്തെടെയാണ് മാര്‍ട്ടിന്‍ ക്രോ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.