തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നു. മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ നേമത്തും ബിജെപി സംസ്ഥാന സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍കാവില്‍ മത്സരിക്കും. കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും, കോഴിക്കോട് നോര്‍ത്തില്‍ എം.ടി രമേശും വി.മുരളീധരന്‍ കഴക്കൂട്ടത്തും മത്സരിക്കും. ശോഭാ സുരേന്ദ്രന്‍ പാലക്കാട് മത്സരിക്കും. ശ്രീധരന്‍പിള്ള ചെങ്ങന്നൂരിലും, സി.കെ പത്മനാഭന്‍ കുന്നമംഗലത്തും പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. ജില്ലാതലത്തില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗമിച്ചാണ് വിജയസാധ്യതയേറെയുണ്ടെന്ന് പാര്‍ട്ടി കരുതുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ ലിസ്റ്റിനു രൂപം നല്‍കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും കൂടുതല്‍ വോട്ടുനേടിയ മണ്ഡലങ്ങളാണ് ആദ്യ ലിസ്റ്റിലുള്ളത്.