ഡല്‍ഹി: രാജ്യദ്രോഹ കുറ്റം ആരോപിച്ച് ജയിലിലടച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് കന്നയ്യ കുമാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറുമാസത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചത്. 10,000 രൂപ ബോണ്ട് നല്‍കാനും ജെഎന്‍യുവിലെ അധ്യാപകന്‍ ജാമ്യം നില്‍ക്കണമെന്നുമാണ് കോടതി മുന്നോട്ട് വച്ച ജാമ്യ ഉപാധി. കോടതിയില്‍ കെട്ടിവെയ്ക്കാനുള്ള ജാമ്യത്തുക ജെഎന്‍യുവിലെ അധ്യാപകര്‍ നല്‍കി. ഇതോടെ 18 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം കന്നയ്യ കുമാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ മോചിതനാവും
കന്നയ്യകുമാറിന് ജാമ്യം നല്‍കരുതെന്ന് വാദിച്ച ഡല്‍ഹി പൊലീനോട് രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതിന് തെളിവ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. രാജ്യദ്രോഹക്കുറ്റം എന്താണെന്ന് അറിയാമോയെന്ന് കോടതി പൊലിസിനോട് ചോദിച്ചു. ജാമ്യത്തെ എതിര്‍ത്ത് പൊലീസ് മുന്നോട്ടുവെച്ച വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
അറസ്റ്റ് ചെയ്ത് ഇത്രയും ദിവസമായിട്ടും കാര്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിനു കഴിഞ്ഞില്ലെന്ന് കനയ്യ കുമാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പോലീസും കനയ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തപ്പോള്‍ ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ കനയ്യ കുമാറിന് അനുകൂലമായ നിലപാടെടുത്തു. ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം അവസാനിച്ചിരുന്നെങ്കിലും ജസ്റ്റീസ് പ്രതിഭ റാണി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു
രാജ്യദ്രോഹ കുറ്റത്തിന് ജെഎന്‍യു ക്യാമ്പസില്‍ കയറിയാണ് പൊസ് കന്നയ്യയെ അറസ്റ്റ് ചെയ്തിരുന്നത്.
അറസ്റ്റിന് ശേഷം പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ കനയ്യ കുമാറിനെ പോലീസ് നോക്കിനില്‍ക്കെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഒരു സംഘം അഭിഭാഷകര്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് കനയ്യ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരമോന്നത കോടതിയുടെ നിര്‍ദ്ദേശം.
അതേസമയം സമാന സംഭവത്തില്‍ അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനും അനിബര്‍ ബട്ടാചാര്യ എന്നിവരുടെ ജാമ്യ ഹര്‍ജി ഇന്നു പരിഗണിച്ചിച്ചില്ല.