കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പുരസ്‌കാരം ലഭിക്കാതെ പോയ പ്രേമത്തെക്കുറിച്ചുള്ള ജൂറി ചെയര്‍മാന്റെ പ്രസ്താവനയ്‌ക്കെതിരെ സംവിധായകന്‍ ആഷിഖ് അബു. ജൂറി ചെയര്‍മാന്റെ പെരുന്തച്ഛന്‍ കോംപ്ലക്‌സ് അതിരു കടക്കുന്നെന്ന് ആഷിഖ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.
സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
പ്രേമത്തിന്റെ മേക്കിംഗില്‍ ഒരു ഉഴപ്പന്‍ നയമാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് ജൂറി ചെയര്‍മാനും പ്രധാന സംവിധായകനുമായ മോഹനന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ പുരസ്‌ക്കാര ജേതാക്കളെ നിര്‍ണയിക്കുന്ന ഒരു ഘട്ടത്തിലും പ്രേമത്തിനെ പരിഗണിച്ചിരുന്നേയില്ലെന്നും മോഹനന്‍ പറഞ്ഞു.
ജൂറി ചെയര്‍മാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഒരു സിനിമ എഴുതി, സംവിധാനം ചെയ്ത് എഡിറ്റ് ചെയ്ത് ,കളര്‍ ചെയ്ത് ,ജീവിതത്തിന്റെ വലിയൊരു സമയം ചെലവാക്കി, ആ സിനിമ സൂപ്പര്‍ ഹിറ്റാക്കിയ, ഒരു സാധാരണ ആലുവക്കാരന്‍ പയ്യന് ഒട്ടും സന്തോഷം ഉണ്ടാക്കുന്ന കാര്യം അല്ലെന്ന് ആഷിഖ് പറഞ്ഞു. പെരുന്തച്ചന്‍ കോംപ്ലെക്‌സ് അതിരുകടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സംവിധായകന്‍ ഉഴപ്പി ചെയ്ത സിനിമയാണ് സാര്‍ കേരളം മുഴുവന്‍ ഉത്സവം പോലെ കൊണ്ടാടിയത്. ആ സംവിധായകന് കൊടുക്കാന്‍ പറ്റിയ നല്ല ബെസ്റ്റ് പ്രോത്സാഹനമാണിതെന്നും ആഷിഖ് അബുപരിഹസിച്ചു.